കണ്ണും കണ്ണും വേർപിരിഞ്ഞു

കണ്ണും കണ്ണും വേർപിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു
അമ്മയാം നദിയുടെ ദാഹം തീർത്തൊരു
മഴ മുകിലും മാഞ്ഞല്ലോ..(കണ്ണും)

വിശ്വാസമേ നിന്റെ പൂഞ്ചോലയും വിഷമയമായല്ലോ...(വിശ്വാസമേ)
കാവലിരുന്നതിൻ സമ്മാനമീ
കൈവിലങ്ങാണെന്നോ..(കാവിലിരുന്നതിൻ)
എല്ലാം തകരുകയോ..
എല്ലാം പൊലിയുകയോ...

കണ്ണും കണ്ണും വേർപിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു
അമ്മയാം നദിയുടെ ദാഹം തീർത്തൊരു
മഴ മുകിലും മാഞ്ഞല്ലോ...

താങ്ങായി നിന്നൊരു തണൽപൂമരം താഴേ പതിച്ചല്ലോ..(താങ്ങായി)
നട്ടുനനച്ചൊരു പൂവനവും
പാഴ് മരുവായല്ലോ..(നട്ടുനനച്ചൊരു)
പകലൊളി മാഞ്ഞെന്നോ
കൈത്തിരി ഇല്ലെന്നോ...

കണ്ണും കണ്ണും വേർപിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു
അമ്മയാം നദിയുടെ ദാഹം തീർത്തൊരു
മഴ മുകിലും മാഞ്ഞല്ലോ....

കണ്ണും കണ്ണും വേർപിരിഞ്ഞു
കൈവഴി രണ്ടും വിടപറഞ്ഞു...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kannum kannum verpirinju