തേരോടും മല

തിന്താരേ തിന്താരേ...
തേരോടും മല മാനോടും മല
പൂവാടും മലമേലേ
വണ്ടാടും മലർ ചെണ്ടാടും മിഴി
കണ്ടാടും കുന്നിൻമേലേ
വെള്ളിയലുക്കിട്ട വെള്ളിലക്കാട്ടില്
തുള്ളിനടക്കാൻ മോഹം
(തേരോടും...)

മിഴിയോ കാവ്യകലയോ നീല
നദിയോ നീ മിന്നൽക്കൊടിയോ
മാനേ പുള്ളിമാനേ നിന്റെ 
മെയ്യൊരു മഴവിൽക്കാവടിയോ
കനിവില്ലേ കരുതില്ലേ 
മഴവില്ലിൻ വർണ്ണജാലം
മാനം കണ്ട മയിലായ് 
തുള്ളിയോടാനിന്നൊരു മോഹം 
(തേരോടും...)

തെച്ചിപ്പൂക്കണി കൊന്നപ്പൂ
താഴമ്പൂ ഞാൻ കന്നിപ്പൂ
ചോദിപ്പൂ ഞാൻ ജാതിപ്പൂ നിൻ
കാമുകനാരെടി ലില്ലിപ്പൂ
പുളകം കൊണ്ടു പൊതിഞ്ഞോ നിന്നെ
പുണർന്നോ മാറിലമർന്നോ
ഉണർന്നോ മെയ്തളർന്നോ
രാസലയമായ് നീയലിഞ്ഞോ
(തേരോടും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Therodum mala

Additional Info

Year: 
1990

അനുബന്ധവർത്തമാനം