മലമേലെ വാഴുന്ന

മലമേലെ വാഴുന്ന ദൈവങ്ങളേ
മുടിമേലെ വാഴുന്ന ഭൂതങ്ങളേ
തെയ്യാട്ടം തിറയാട്ടം 
നിറയാടാൻ ആടിവായോ
തുള്ളാട്ടം തുള്ളും ഞങ്ങടെ
കുടതീർക്കാൻ  ആടിവായോ
ആടിവായോ പാടിവായോ
തുള്ളാട്ടം തുള്ളിവായോ
മലമേലെ വാഴുന്ന ദൈവങ്ങളേ
മുടിമേലെ വാഴുന്ന ഭൂതങ്ങളേ

തിരചൂടും പെരുമാണ്ടി 
മൂടിമേലെ വിളയാടും
കരിനാഗമണിനാഗ ദൈവങ്ങളേ
പാലുണ്ടേ നീരുണ്ടേ
നൂറുണ്ടേ ഉണ്ണാൻ വാ
കുടിപാർക്കാൻ കുലം കാക്കാൻ
വിന തീർക്കാൻ ആടിവായോ
മലമേലെ വാഴുന്ന ദൈവങ്ങളേ
മുടിമേലെ വാഴുന്ന ഭൂതങ്ങളേ

കാളീ ഭദ്രകാളീ രുദ്രകാളീ 
മലമക്കളെ കാത്തിടും കൊടുംകാളീ
തേനുണ്ടേ തിനയുണ്ടേ 
അവിലുണ്ടേ ഉണ്ണാൻ വാ
താളത്തിൽ മേളത്തിൽ 
ഉറഞ്ഞാടാൻ ഓടിവായോ

മലമേലെ വാഴുന്ന ദൈവങ്ങളേ
മുടിമേലെ വാഴുന്ന ഭൂതങ്ങളേ
തെയ്യാട്ടം തിറയാട്ടം 
നിറയാടാൻ ആടിവായോ
തുള്ളാട്ടം തുള്ളും ഞങ്ങടെ
കുടതീർക്കാൻ  ആടിവായോ
ആടിവായോ പാടിവായോ
തുള്ളാട്ടം തുള്ളിവായോ
മലമേലെ വാഴുന്ന ദൈവങ്ങളേ
മുടിമേലെ വാഴുന്ന ഭൂതങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malamele vazhunna