കാട്ടുചെമ്പകം പൂത്തപോലെ
Music:
Lyricist:
Singer:
Film/album:
കാട്ടുചെമ്പകം പൂത്തപോലെ
കദളിവാഴപ്പൂവ് പോലെ
കനിമൊഴിനിന്‍ മെയ്യഴകില്‍
ഞാന്‍ കാണും കിനാവുകള്‍
കാളിദാസ കവിതകള്‍
(കാട്ടുചെമ്പകം...)
കണ്മുനയാല്‍ നീയെഴുതും കാമലേഖനം
കാമദേവനെഴുതി വെച്ച പ്രണയകാവ്യം
ഇന്ദുകാന്ത മണിയറയില്‍
ആ...
പുഷ്യരാഗ പൂ വിടരും
ആ...
ഇന്ദുകാന്ത മണിയറയില്‍
പുഷ്യരാഗപ്പൂ വിടരും
തേൻനിറയും ഞാന്‍ നുകരും
നീ തളരും കഥ തുടരും
ആ....
(കാട്ടുചെമ്പകം...)
ഞാറ്റുവേല കുളിരു പെയ്യും
ഈ വനങ്ങളില്‍
സാരസാക്ഷി നീ വരുകില്‍
പൂമഴ പൊഴിയും
നീ ചിരിച്ചാല്‍ മുത്തുതിരും
ആ...
താലവനം തളിരണിയും
ആ...
നീ ചിരിച്ചാല്‍ മുത്തുതിരും
താലവനം തളിരണിയും
പ്രാണസഖി നിന്‍ മടിയില്‍
ഞാന്‍ മയങ്ങും സുഖമറിയും
ആ...
(കാട്ടുചെമ്പകം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kattuchembakam poothapole
Additional Info
Year:
1990
ഗാനശാഖ: