തേടിത്തേടി ഞാനലഞ്ഞു (F)

ആ...ആ....
തേടിത്തേടി ഞാനലഞ്ഞു
പാടിപ്പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ്
(തേടിത്തേടി..)

എവിടേ..നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടെ
എന്‍നാദം കേട്ടാലുണരും നിന്‍
രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന്‍ ശ്രുതിതന്‍ തുടിയെവിടെ എവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ
എവിടെ..എവിടെെ..എവിടെ
(തേടിത്തേടി..)

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍
നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ..തളരുകയോ
തളരുകയോ...
(തേടിത്തേടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thedi thedi (F)

Additional Info