ജീവനിൽ ദുഃഖത്തിന്നാറാട്ട്

ജീവനിൽ ദുഃഖത്തിന്നാറാട്ട്
താമരക്കണ്ണന് താരാട്ട്
ചുടുനെടുവീർപ്പിൻ തുയിൽ പാട്ട്
പണ്ട് ദേവകി പാടിയ താരാട്ട്
(ജീവനിൽ...)

അച്ഛൻ അയോദ്ധ്യയിൽ
അമ്മ ദുഃഖാഗ്നിയിൽ
മക്കൾ വളർന്നു വനാന്തരത്തിൽ
ചെയ്യാത്ത തെറ്റിന്റെ ശരശയ്യയിൽ വീണു
വൈദേഹി പാടിയ താരാട്ട്
അമ്മാ...അമ്മാ‍... അമ്മ-
വൈദേഹി പാടിയ താരാട്ട്
ജീവനിൽ ദുഃഖത്തിന്നാറാട്ട്
താമരക്കണ്ണന് താരാട്ട്

കാട്ടുതീയാളുന്നു കാറ്റടിച്ചേറുന്നു
കാട്ടുപൂമൊട്ടേ ചിരിക്കുന്നോ നീ
വസന്തമാം നിന്നച്ഛൻ
മടങ്ങിയെന്നോമനേ
നിനക്കിന്നു മുലപ്പാലും കണ്ണീര്
അമ്മാ...അമ്മാ‍... അമ്മ-
നൽകുന്ന മുലപ്പാലും കണ്ണീര്
(ജീവനിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jeevanil dukhathin

Additional Info

അനുബന്ധവർത്തമാനം