ചന്ദ്രോദയം കണ്ടു

ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂരമണിപുഷ്പം നീ പ്രേമോത്സവത്തിന്റെ കതിർമാല ചൊരിയും ധ്യാനത്തിൻ ഗാനോദയം - നീ എന്നാത്മ ജ്ഞാനോദയം ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂരമണിപുഷ്പം നീ ജന്മാന്തരങ്ങളിലൂടെ ഞാൻ നിന്നിലെ സംഗീതമായ് വളർന്നു എൻ ജീവബിന്ദുക്കൾ തോറുമാ വർണ്ണങ്ങൾ തേൻ തുള്ളിയായലിഞ്ഞു നാമൊന്നായ് ചേർന്നുണർന്നു എൻ രാഗം നിൻ നാദമായ് നിൻ ഭാവമെൻ ഭംഗിയായ് ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂരമണിപുഷ്പം നീ തീരാത്ത സങ്കല്പ സാഗരമാലകൾ താളത്തിൽ പാടിടുമ്പോൾ ആ മോഹ കല്ലോലമാലികയിൽ നമ്മൾ തോണികളായിടുമ്പോൾ നാമൊന്നായ് നീന്തിടുമ്പോൽ എൻ സ്വപ്നം നിൻ ലക്ഷ്യമാകും നിൻ ചിത്തമെൻ സ്വർഗ്ഗമാകും ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂരമണിപുഷ്പം നീ പ്രേമോത്സവത്തിന്റെ കതിർമാല ചൊരിയും ധ്യാനത്തിൻ ഗാനോദയം - നീ എന്നാത്മ ജ്ഞാനോദയം ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും സിന്ദൂരമണിപുഷ്പം നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrodayam kandu

Additional Info

അനുബന്ധവർത്തമാനം