ചെട്ടിക്കുളങ്ങര ഭരണിനാളിൽ

ചെട്ടിക്കുളങ്ങര ഭരണിനാളിൽ‍
ഉത്സവം കണ്ടുനടക്കുമ്പോൾ
കുപ്പിവള കടയ്‌ക്കുള്ളിൽ ചിപ്പിവളക്കുലയ്‌ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
(ചെട്ടിക്കുളങ്ങര)

കണ്ടാൽ അവളൊരു തണ്ടുകാരി
മിണ്ടിയാൽ തല്ലുന്ന കോപക്കാരി
ഓമൽക്കുളിർ മാറിൽ സ്വർണ്ണവും
ഉള്ളത്തിൽ ഗർവ്വും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേട്ടുപാടി
അതുകേട്ടു ഞാനും മറന്നുപാടി
പ്രണയത്തിൻ മുന്തിരിത്തോപ്പുരുനാൾ കൊണ്ട്
കരമൊഴിവായ് പതിച്ചുകിട്ടി
ഓ... ഓ... ഓ... ഓ...
(ചെട്ടിക്കുളങ്ങര)

ഓരോ ദിനവും കൊഴിഞ്ഞുവീണു
ഓരോ കനവും കരിഞ്ഞുവീണു
വീണയും നാദവും പോലെയൊന്നായവർ
വിധിയുടെ കൈകളാൽ വേർപിരിഞ്ഞു
അകലെ അകലെയാണവൾ എന്നാലാ ഹൃദയം
അരികത്തു നിന്നു തുടിക്കയല്ലേ
ഉടലുകൾ തമ്മിലകന്നുവെന്നാൽ
ഉയിരുകളെങ്ങനെ അകന്നു നിൽക്കും
ആ... ആ... ആ... ആ...
(ചെട്ടിക്കുളങ്ങര)

Chettikkulangara Bharani | Malayalam Movie Songs | Sindhu (1975)