തരിവള ചിരിക്കുന്ന കൈയ്യുകളാൽ
തരിവള ചിരിക്കുന്ന കൈയ്യുകളാൽ
തളിരണി തങ്കക്കിനാവുകളിൽ
തെളിയാത്ത കാർത്തികാദീപങ്ങൾ തെളിയിച്ചു
തേൻ നിലാവിന്റെ രാത്രി ഇന്നു
തേൻ നിലാവിന്റെ രാത്രി
തെന്മലച്ചെരുവിലെ പൂന്തെന്നലേ
മന്മഥൻ വീശുന്ന വിശറികളേ
വീശിക്കെടുത്തല്ലേ വിളക്കു കെടുത്തല്ലേ
വധുവിനും വിധുവിനും നാണം എന്റെ
വധുവിനും വിധുവിനും നാണം (തരിവള..)
കണ്മണിപ്പെണ്ണിന്റെ നറും നാണമോ
കാശ്മീരകളഭത്തിൻ പരിമളമോ
തലയിണക്കടിയിലെ കൈതപ്പൂ മണമോ
മാടി വിളിക്കുന്നു നമ്മെ സഖീ
ഓടിയൊളിക്കുന്നതെന്തേ (തരിവള..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tharivala chirikkunna
Additional Info
ഗാനശാഖ: