ഇന്ദ്രചാപം നഭസ്സിൽ

ഇന്ദ്രചാപം നഭസ്സിൽ

പഞ്ചബാണൻ മനസ്സിൽ

ആയിരമായിരം രാജമരാളങ്ങൾ

ആത്മവികാരത്തിൻ സരസ്സിൽ (ഇന്ദ്രചാപം..)

 

സ്വപ്നത്തിൻ നീലക്കടമ്പിന്മേലാകെ

എപ്പോഴും വസന്ത പുഷ്പങ്ങൾ

പ്രേമമാലിനീ

പ്രേമമാലിനീ തീരനികുഞ്ജത്തിൽ

താമരത്തളിരിന്റെ തല്പങ്ങൾ (ഇന്ദ്രചാപം..)

 

 

എന്നുടെ ദാമ്പത്യ സുന്ദരസദനത്തിൽ

എന്നെന്നും സൗഭാഗ്യസൽക്കാരം

സൽക്കാരശാലയിൽ

സൽക്കാരശാലയിൽ പരസ്പര വിശ്വാസ

സ്വർഗ്ഗീയ സായൂജ്യസംഗീതം (ഇന്ദ്രചാപം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indrachapam nabhassil

Additional Info

അനുബന്ധവർത്തമാനം