ഏഴു നിറങ്ങൾ

ഏഴു നിറങ്ങൾ ഏഴു നിറങ്ങൾ

ഏതോ സ്വപ്നരേണുക്കൾ

എന്നാത്മ രോമാഞ്ച പൂമെയ്യിൽ

ഏഴേ ഏഴു നിറങ്ങൾ

ഇന്ന് ഏഴേ ഏഴു നിറങ്ങൾ (2)

 

 

വേദന തന്നുടെ വേഴാമ്പൽക്കിളി

ഏതോ മന്ത്രത്തിനാലേ

നീല മേഘ വനങ്ങളിലൊരു

നീല പൊൻ മയിലായി

ആ.... ( ഏഴു നിറങ്ങൾ..)

 

കണ്ണിൽ കറുപ്പിന്റെ കണ്ണാടി വെച്ചപ്പോൾ

മണ്ണിലാകെ അന്ധകാരം

കാലം കണ്ണാടി മാറ്റിയപ്പോൾ

പീലി നീർത്തുന്നു വസന്തം

ആ.... ( ഏഴു നിറങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ezhu nirangal

Additional Info

അനുബന്ധവർത്തമാനം