ഇത്ര നാൾ ഇത്ര നാൾ

ഇത്ര നാൾ ഇത്ര നാൾ എങ്ങായിരുന്നു നീ

ചൈത്ര മദാലസ മധുചന്ദ്രികേ

നീലമേഘ നികുഞ്ജത്തിൽ ഒളിച്ചിരുന്നോ

വാന മാളിക തൻ മട്ടുപ്പാവിൽ മറഞ്ഞു നിന്നോ (ഇത്ര നാൾ...)

 

ചിത്തമാം നീരജപ്പൊയ്കയിൽ നീന്തുന്ന

മുഗ്ദ്ധാനുരാഗമരാളമേ നീ (2)

ഇത്ര നാളിത്രനാളേതു തടങ്ങളിൽ

സ്വപ്നം കണ്ടു കിടന്നുറങ്ങീ (ഇത്രനാൾ..)

 

പാർവണ ചന്ദ്രിക പാദങ്ങൾ ചുംബിയ്ക്കും

പാതിരാഗന്ധി സുഗന്ധമേ നീ (2)

ഇത്രനാളേതു വസന്ത ശലഭത്തെ

മത്തു പിടിപ്പിക്കാൻ പോയിരുന്നൂ (ഇത്ര നാൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithranaal ithranaal

Additional Info

അനുബന്ധവർത്തമാനം