തമ്പുരാട്ടീ നിൻ

തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി
പ്പൊൻപാവയാടും അന്തപ്പുരത്തിൽ
വന്നുവെങ്കിൽ താളമായി നിൻ
പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ (തമ്പുരാട്ടി...)

പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും
നക്ഷത്രവാനം പൂത്തിറങ്ങും
ആപാദചൂഡം രോമാഞ്ചക്കുളിരിൽ
ആറാടും തിരുമേനി
നിന്നോമൽമഞ്ചത്തിൽ
മന്ദാരമണം പൊങ്ങും
ഭൂപാളം പാടും പുലർകാലം വന്നാൽ
ആ ഗന്ധം ഞാൻ ചൂടും ഹാ  (തമ്പുരാട്ടി...)

മേഘമാടും രാഗമേഘമാടും
രാവായ പൊന്മയിൽ പീലി നീർത്തും
പൊന്നും നിലാവിൽ കണ്ണാടിത്തെളിമ
മിന്നീടും നിൻ കവിളിൽ നീയെന്ന മണിവീണ
നീലാംബരി ചൊരിയും
ആ സ്വർണ്ണനിമിഷപൂമ്പാറ്റകൾക്കെൻ
ആത്മാവിലിടം നൽകും ഞാൻ  (തമ്പുരാട്ടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamburatti nin

Additional Info

അനുബന്ധവർത്തമാനം