പെണ്ണിന്‍ കണ്ണില്‍ വിരിയും

പെണ്ണിന്‍ കണ്ണില്‍ വിരിയും
പൂവില്‍ കാമമെരിയും
പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമമെരിയും
ഹാ മയക്കം വിളമ്പും മദിരയും
ഈ മദത്തേന്‍ നുരയും അധരവും
മുന്നില്‍ പതഞ്ഞിടുന്നു നിന്നെ
പൊതിഞ്ഞിടുന്നു
പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമമെരിയും

എന്നെങ്കിലും നാം പോകണം
ഭൂമി സത്രമാര്‍ക്കുമേ
ആനന്ദത്തിന്‍ ആഷാഢങ്ങള്‍
പെയ്തു തീര്‍ന്നാല്‍ പോയിടാം
വിവരങ്ങളെല്ലാമറിയും
വിവരങ്ങളെല്ലാമറിയും
ഇരവെന്ന കാവല്‍ക്കാരന്‍
തോല്‍‌വിയും ജയവും ആരുടെകയ്യില്‍
കെട്ടിപ്പുണര്‍ന്നു കൊണ്ടു
പൊട്ടിച്ചിരിക്കുക നാം
പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമമെരിയും

ആ ലോകത്തില്‍ ചെന്നെത്തിയാല്‍
ആടുമല്ലോ മേനക
അങ്ങായാലും ഇങ്ങായാലും
ആടിപ്പോകും മഹര്‍ഷിയും
അഴകിന്റെ നീരില്‍ നീന്തി
അഴകിന്റെ നീരില്‍ നീന്തി
അമരനായ് തീര്‍ന്നേനല്ലോ
വേദന മറക്കാം ഈ മിഴി തുറക്കാം
മാറില്‍ കിടത്തിയെന്നെ
ലാളിച്ചുറക്കുക നീ

പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമമെരിയും
ഹാ മയക്കം വിളമ്പും മദിരയും
ഈ മദത്തേന്‍ നുരയും അധരവും
മുന്നില്‍ പതഞ്ഞിടുന്നു നിന്നെ
പൊതിഞ്ഞിടുന്നു
പെണ്ണിന്‍ കണ്ണില്‍ വിരിയും ഹാ
പൂവില്‍ കാമമെരിയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pennin kannil viriyum