എന്റെ പുലർകാലം നീയായ്
ലാലലാലാലാ ലാലാ ഹൊയ്...
ലാലലാലാലാ ലാലാ....
എന്റെ പുലർക്കാലം നീയായി
എന്റെ പൂക്കൾ നിൻ ചിരിയായ് (2)
ഞാനെന്നും നീയെന്നും
രണ്ടില്ലാ നാമൊന്നായ് (എന്റെ...)
മാദകലഹരി നിൻ ചുണ്ടിണയിൽ
വാക്കായ് വിടരുന്നു
താനേയൊഴുകും സംഗീതം നീ
ഞാനതിലലിയുന്നു (മാദകലഹരി..)
കോവിൽ വിളക്കാം നിൻ മിഴിയും
കോമളമീ മലർവാടികയും
ശാന്തിശാന്തിയെന്നേ ചൊല്ലി
പാടീ ഹംസഗീതങ്ങൾ (2)
എന്റെ പുലർക്കാലം നീയായി
എന്റെ പൂക്കൾ നിൻ ചിരിയായ്
ലാലലാലാലാ ലാലാ....
കെട്ടിപ്പുണരാൻ നീയില്ലെങ്കിൽ
കട്ടിൽ വേണ്ടല്ലോ
ചൂടാൻ നിൻ ചുണ്ടില്ലെന്നാകിൽ
പുഞ്ചിരി വേണ്ടല്ലോ (കെട്ടിപ്പുണരാൻ..)
കണ്ടതിനാൽ മിഴി കൊണ്ടതിനാൽ
കന്യക നീ വഴി തന്നതിനാൽ
സ്വർഗ്ഗം മണ്ണിൽ വന്നൂ നമ്മേ
പുൽകീ പ്രേമസാഫല്യം (2)
എന്റെ പുലർക്കാലം നീയായി
എന്റെ പൂക്കൾ നിൻ ചിരിയായ്
ഞാനെന്നും നീയെന്നും
രണ്ടില്ലാ നാമൊന്നായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ente pularkalam neeyaayi
Additional Info
ഗാനശാഖ: