ഒരു തേരില്‍ ഒരു മലര്‍ റാണി

ഒരു തേരില്‍ ഒരു മലര്‍റാണി 
അവള്‍ ഉല്ലാസ കലയില്‍ രതിറാണി 
അകതാരില്‍ മദം പെയ്യും.. അകതാരില്‍ മദം പെയ്യും..
നറും ശൃംഗാര വടിവിൽ ഇവള്‍ മേനി 
ഒരു തേരില്‍ ഒരു മലര്‍ റാണി 

അലപോലെ സുഖ പരിവേഷം 
ഈ അംഗങ്ങളെല്ലാം ഈണം മീട്ടും (2) 
ആനന്ദമേകി രോമാഞ്ചം നല്‍കി 
കണ്ണാലെ ശരമെയ്യും... 
ഇവളെന്റെ അമൃതല്ലേ... തേൻചോരും കനിയല്ലേ... 
പൊള്ളുന്ന ദേഹം നെഞ്ചോടു ചേര്‍ക്കാന്‍ 
ആവേശം എന്നുള്ളില്‍ ഹോ... 

ഒരു തേരില്‍ ഒരു മലര്‍റാണി 
അവള്‍ ഉല്ലാസ കലയില്‍ രതിറാണി 
അകതാരില്‍ മദം പെയ്യും... അകതാരില്‍ മദം പെയ്യും...
നറും ശൃംഗാര വടിവിൽ ഇവള്‍ മേനി 
ഒരു തേരില്‍ ഒരു മലര്‍ റാണി  
അവള്‍ ഉല്ലാസ കലയില്‍ രതിറാണി 

ഒളിയാവാം മണിയൊലിയാവാം 
പേരില്ലാത ഉപമയും ഇവളാവാം (2) 
തൊട്ടാലും കയ്യില്‍ കിട്ടാത്തവണ്ണം വേറിട്ടു പോകാതേ... 
പാടാത്ത മധുഗാനം ചൂടാത്ത പുതുപുഷ്പം 
വാസന്തഗന്ധീ സംഗീതതന്ത്രീ 
നിന്നോടെന്‍ അനുരാഗം ഹോ...

ഒരു തേരില്‍ ഒരു മലര്‍റാണി 
അവള്‍ ഉല്ലാസ കലയില്‍ രതിറാണി 
അകതാരില്‍ മദം പെയ്യും അകതാരില്‍ മദം പെയ്യും
നറും ശൃംഗാര വടിവിൽ ഇവള്‍ മേനി 
ഒരു തേരില്‍ ഒരു മലര്‍ റാണി  
അവള്‍ ഉല്ലാസ കലയില്‍ രതിറാണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Oru theril