തകരമലേ സമയമലേ

ഓ തകരമലേ സമയമലേ ഉണര്..
ഓ... ജsമുടിയിൽ പുകപടലം അണിയണിയ്..
ഓ... ചുവടിളകി കനലിളകി പൊരിചിതറ്..
കളകളം പുഴമൊഴി കഥപറയ്..

ശിലയേ കുറളെഴുതീട്..
തുയിരിൻ മഷിയിലേ ഉയിരെഴുത്..
കാലം തെന്നിത്തെന്നിവരണുണ്ട് കൂടേ
തോറ്റം തുടിയുറയ് ...

ഓ.. തകരേ തകരേ തിമൃതെയ് പൂവിട്..
കരിയുഴുതേ വിളവായ് അറിവായ് പൂവിട്..
ഓ ..നരതതിയൊഴുകണ ചാലിലായ് വേരിട്..
നിണനിയമമതെഴുതിയ ചരിതം തീയിട്..

പടപടരതിവേഗം
ഇനി വരണത് വീരൻ
ഉയിരിലകളിതാകേ

അടിമുടിയരിയണ്..
കടയൊട് കളയണ്..
മെതിയടി മുരളണ്..

രാജരാജധീരശാസനം
ദൂനഭീതനീതിദണ്ഡനം
മാനവീയബോധലംഘനം
ഘോരതാ ഗംഭീരതാ..

പൊരുളോ പൊഴിയോ എന്തറിയാതിതാ
അരചൻ മനുജൻ ഉലകിലിതാ
ചോരനാര് ചതുരൻ...
നീതിയെന്തനീതി
ന്യായമിങ്ങു മായ
പലതാം വഴിയേ
തെളിയാ നിഴൽ പോലിതാ

പടപടരതിവേഗം
ഇനി വരണത് വീര്യർ
ഉയിരിലകളിതാകേ

അടിമുടിയരിയണ്...
കടയൊട് കളയണ്..
മെതിയടി മുരളണ്..

രാജരാജധീരശാസനം
ദൂനഭീതനീതിദണ്ഡനം
മാനവീയബോധലംഘനം
ഘോരതാ ഗംഭീരതാ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakaramale samayamale

Additional Info

Year: 
2022

അനുബന്ധവർത്തമാനം