രാധേ രാധേ വസന്ത രാധേ
രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ.
രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുതരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ.(രാധേ രാധേ വസന്ത )
കാടിന്നുള്ളിൽ കുറുനരി പുലികൾ
കരടികളിടയും കടുവാക്കൂട്ടം
നേരെ വന്നാലൊരു ഞൊടി കണ്ടാല അപകടമാണെന്നറിയു രാധേ..
ഗോവിന്ദനിതു വഴിയേ
വന്നു ചേരാനെന്തു താമസം
രാവായി കണ്ണിൽ കൂരിരുട്ടാവുന്നുനീ
തനിച്ചേ…കോടക്കാറിൽ…
കോടക്കാറിൽ മൂടിടുന്നേ
കാടായാകാശം.
ഈ വഴിയോരം നിന്നിടാതെ
പോകു കന്യകേ…
രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ.
രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുതരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ.
ചഞ്ചലമാകെ ചടുലമോടരികെ
അവനണയുകയേ പട പൊരുതുകയേ
ചെങ്കനലായെ നിന്നുയിർ കാക്കാൻ
ഇടറിടും മുറുകിയോരവണനയുകയേ..
കാടിനുള്ളിൽ കുറുനരി പുലികൾ
കരടികൾ ഇടയും കടുവാ കൂട്ടം
നേരെ വന്നാൽ ഒരു ഞൊടി കണ്ടാൽ
അപകടമാണെന്നറിയു രാധേ..