നിരാനന്ദ കാലം മഞ്ഞുകാലം

നിരാനന്ദകാലം മഞ്ഞുകാലം
ചെന്തീ നിലാവലപോലും
കാറ്റുപാടാകാലം
താരകങ്ങൾ പോലും വാടും
രാവിതെൻ്റെ കാതിൽ പാടണ് 
നീ വരില്ലയോ.. എന്നിൽ
നീലനീലവാനം പോലിനി
നീ വരില്ലയോ

തീരാക്കഥതൻ നോവുമായ്
കിളിയോരോ തരുനിരതേടവേ
കിളിയോരോ തരുനിര തേടവേ
ഏതോ തൂമഴതലോടിയോ (2)
നിൻ വിരലിൻ തുമ്പുകളെന്നപോലേ

രാവിതെൻ്റെ കാതിൽ പാടണ് 
നീ വരില്ലയോ എന്നിൽ 
നീല നീല വാനം പോലിനി
നീ വരില്ലയോ
മധുകരമധുകരമനിതരമുദകര -
നവനവ നവരവമുഖരിതം

ഓ...
മധുകരസുരഗാനേ ... ആ..
മധുകരസുരഗാനേ
അഭംഗം ഗായൻ ഗായൻ
സായന്തം ഗായൻ
വിസരതി മന സൂനേ

ഗാനാവനികയിൽ ദലമായ് നിറയേ (2)
ജാനേ കിമപി ന ജാനേജാനേ ഭോ
കിമപിനജാനേ ജാനേ ഭോ
അഭംഗം ഗായൻ ഗായൻ
സായന്തം ഗായൻ ഗായൻ
വിസരതി മനസൂനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirananda kaalam