താഴികക്കുടങ്ങൾ തകർന്നൂ

താഴികക്കുടങ്ങൾ തകർന്നു വീണു
താമരമാലകൾ കരിഞ്ഞു വീണു
തകർന്ന സ്വപ്നങ്ങൾ തൻ മണിയറ വിട്ടു നീ
ഇനിയെങ്ങു പോകുന്നു രാജപുത്രീ

സ്വയം വരണമാല്യം കൊതിച്ചവരെത്ര
മുഖസ്തുതി പാടിയോരെത്ര
അശ്വരഥങ്ങളാ വഴികൾ മറന്നൂ
അരങ്ങുകളിൽ ആളൊഴിഞ്ഞൂ
ദേവിയെ ശ്രീ കോവിൽ മറക്കും പോലേ
അംബയെ സാല്വൻ മറന്നൂ,മറന്നൂ
(താഴിക...)

മുലപ്പാലു നൽകിയ ദേവതയെവിടെ
മകളുടെ പൊന്നച്ഛനെവിടെ
അന്തഃപുരമുഖം നിൻ നാമം മറന്നൂ
ആ വാതിൽ കൊട്ടിയടഞ്ഞൂ
ദീപം നാളത്തെ മരക്കും പോലെ
അംബയെ താതൻ മറന്നൂ മറന്നൂ,മറന്നൂ
(താഴിക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaazhika kudangal thakarnnu

Additional Info

അനുബന്ധവർത്തമാനം