ഓളങ്ങളേ കുഞ്ഞോളങ്ങളേ

ഓളങ്ങളേ കുഞ്ഞോളങ്ങളേ

ഓടി വാ തുള്ളിയൊഴുകി വാ

മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..)

 

 

കാടുകൾ വസന്തത്തിൻ കസവു ചുറ്റി

കടമ്പിനും കല്യാണപ്പുടവ കിട്ടി

കാറ്റിന്റെ മുരളികൾ കുരവയിട്ടു

കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ

കിളികളേ ചെല്ലക്കിളികളേ

പാടി വാ ! കാര്യം പറഞ്ഞു വാ !

കിങ്ങിണിപ്പറവകളേ ! വാനിലെ

വർണ്ണപ്പൂന്തളികകളേ   (ഓളങ്ങളെ..)

 

 

 

താഴമ്പൂ താഴ്വരകൾ മണം വിതറി

തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി

പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും

പരിമളം രാവായാൽ ലഹരിയാകും

ലതകളേ വെള്ളിക്കുലകളേ

പാടിടൂ ! രാഗം പാടിടൂ !

ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ   (ഓളങ്ങളെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olangale kunjolangale

Additional Info

അനുബന്ധവർത്തമാനം