താളം തകതാളം
Music:
Lyricist:
Film/album:
താളം തകതാളം ഇലത്താളം
കൊമ്പ് കുറുങ്കുഴലൊത്തു ചേരും തകിൽ മേളം
പള്ളി ശംഖൂതണ താളം
തുള്ളിയുറഞ്ഞാടണ താളം
ചന്ദ്രക്കല വാരിത്തൂകും
ചിങ്ങക്കുളിരേകും മേളം
തമ്പ്രാക്കളെഴുന്നള്ളുന്നൂ
താലവനം കുളിരണിയുന്നൂ
വരവേൽക്കൂ വന്നെതിരേൽക്കൂ
വഴി നീളെ പൂക്കൾ വിരിക്കൂ
കാറ്റത്തു കതിർക്കുലയാടീ
കൈകൂപ്പി സ്തുതി ചെയ്യുന്ന
നാവിന്മേൽ മുത്തു കിലുക്കി
നാലുമൊഴി കുരവ മുഴക്കീ
ആൽമരക്കൊമ്പിലെ പൂമരക്കൊമ്പിലെ
ആൺ കിളിക്കും പെൺ കിളിക്കും താലോലം
ആയിരം പീലിക്കാവടിയാടും ഈ
കാടു നീളേയാഘോഷക്കോലാഹലം !
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thaalam thaka thaalam