ഹംസഗാനമാലപിക്കും

ഹംസഗാനമാലപിക്കും ഹരിണാംഗീ

ദേവതീർത്ഥമാടി വരും സുഷമാംഗീ

വികാരവതിയാം എനിക്കു നീയൊരു

വൃന്ദാവനമൊരുക്കൂ (ഹംസഗാനം)

ഹംസഗാനമാലപിക്കും ഹരിണാംഗീ

ഹരിണാംഗീ..

കാമുകസമാഗമം കാക്കും രാധയുടെ-

കാതരഹൃദയം നീയെനിക്കു നൽകൂ

കാർത്തികപ്പൂക്കൂടയ്ക്കുള്ളിൽ നിന്നെനിക്കൊരു

കനകാംബരമാല കോർത്തു തരൂ

കോർത്തു തരൂ (ഹംസഗാനം)

കാഞ്ചനപാദസരം അണിയുമീ കാളിന്ദീ-

കരകൾക്കു മുത്തുവാരി കൊടുക്കുമ്പോൾ

ശൃംഗാരമുരളിയുമായ് എത്തുമെൻ കണ്ണനെ ഞാൻ

സർവ്വവും കാഴ്ചവെച്ച് സൽക്കരിക്കും

സൽക്കരിക്കും (ഹംസഗാനം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Hamsagaanamaalapikkum

Additional Info

അനുബന്ധവർത്തമാനം