സംക്രമസ്നാനം

സംക്രമസ്നാനം കഴിഞ്ഞു പ്രകൃതി

സന്ധ്യാവന്ദനത്തിനിരുന്നൂ

അഖണ്ഡനാമമുരുവിട്ടു  ഞാൻ

അഞ്ജലീബദ്ധനായ് നിന്നു

കാലമെനിക്കു തന്ന വരപ്രസാദം

കന്യകേ നീയാം തൃപ്രസാദം (സംക്രമ..)

 

നീലമയിൽപ്പീലി പൂ വിരിഞ്ഞൂ നിന്റെ

നീൾമിഴി സ്വപ്നത്താൽ നിറഞ്ഞൂ

രോമാഞ്ചകിരണങ്ങൾ ചാലിച്ചു ഞാനരികിൽ

താനേ മറന്നൊട്ടു നിന്നൂ

സങ്കല്പമെനിക്കു തന്ന സമ്മാനം

സാരംഗീ നീയാം സൗഗന്ധികം (സംക്രമ..)

 

പൂമെയ്യിൽ യൗവനം മുളച്ചൂ പിന്നെ

പൂവമ്പനഞ്ചമ്പുമയച്ചൂ

നിദ്രാവിഹീനനായ് നിമിഷങ്ങളെണ്ണിയെണ്ണി

നിന്റെ കാലൊച്ച ഞാൻ കൊതിപ്പൂ

സൗഭാഗ്യമെനിക്കു തന്ന സായൂജ്യം

സൗമിനീ നീയാം സൗന്ദര്യം (സംക്രമ..) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Samkrama snanam

Additional Info

അനുബന്ധവർത്തമാനം