സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ

സ്വരങ്ങളേ......... സ്വരങ്ങളേ......

സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ

സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ

എഴുതുന്നൂ ഞാനവളുടെചിത്രം ശിലാതലങ്ങളിലെല്ലാം

ശിലാതലങ്ങളിലെല്ലാം

അവൾ പാടും ഗാനത്തിലൂടെ

അവളുടെ രൂപമറിഞ്ഞൂ ഞാൻ

ഒരു ദിവ്യരാഗത്തിൽ നിന്നും

സഖിയുടെ സ്‌നേഹമറിഞ്ഞൂ ഞാൻ

ഒരു ദിവ്യരാഗത്തിൽ നിന്നും

സഖിയുടെ സ്‌നേഹമറിഞ്ഞൂ ഞാൻ

എന്റെ മാലാഖേ വന്നാലും

എനിക്കു ചിറകുകൾ തന്നാലും

സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ

ഹൃദയത്തിൻ താളങ്ങളേകും

മധുരിത മന്ത്രധ്വനിചാർത്തീ

ഇനിയെന്റെ നിദ്രയിൽ നിന്നും

അവളുടെ ചൂടിലുണരും ഞാൻ

എന്റെ പിതാവെ കാഴ്ച തരൂ

അവളെ കാണാൻ ഒരു നേരം

സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ

എഴുതുന്നൂ ഞാനവളുടെചിത്രം ശിലാതലങ്ങളിലെല്ലാം

ശിലാതലങ്ങളിലെല്ലാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarangale ningal niramayennil

Additional Info

അനുബന്ധവർത്തമാനം