കണ്ണുകളില്ലാതെ കണ്ണുനീരുള്ളവർ
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവർ
ഞങ്ങളും സ്വപ്നങ്ങൾ കാണ്മൂ
ഭൂമിയും മാനവും പുഷ്പവും ശില്പവും
ഞങ്ങൾതൻ ലോകത്തിലൊന്നുപോലെ
ഞങ്ങളറിയുന്നതുമൊന്നുപോലെ
അന്ധരാണെന്ന് പറഞ്ഞുകൊള്ളൂ
ഞങ്ങടെ അന്തഃരംഗങ്ങൾ തുറന്നുനോക്കൂ
അന്ധരാണെന്നു പറഞ്ഞുകൊള്ളൂ
ഞങ്ങടെ അന്തഃരംഗങ്ങൾ തുറന്നുനോക്കൂ
എല്ലാ ഉഷസ്സും വിരിഞ്ഞുനിൽക്കും
ഏകാന്തതീരങ്ങൾ കണ്ടുകൊള്ളൂ
ഞങ്ങൾക്കിരുട്ടില്ല മണ്ണിലെങ്ങും
ഞങ്ങൾക്കുവേണ്ടാ വിളക്കു കയ്യിൽ
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവർ
ഞങ്ങളും സ്വപ്നങ്ങൾ കാണ്മൂ
ഭൂമിയും മാനവും പുഷ്പവും ശില്പവും
ഞങ്ങൾതൻ ലോകത്തിലൊന്നുപോലെ
ഞങ്ങളറിയുന്നതുമൊന്നുപോലെ
ബന്ധങ്ങളെന്തെന്നറിഞ്ഞതില്ലാ
ഞങ്ങൾക്കു ദുഃഖങ്ങളല്ലൊ അടുത്തബന്ധു
ഉള്ളിൽ ചിലപ്പോൾ പറന്നിരിക്കും
മോഹങ്ങൾകൂടെ പിരിഞ്ഞുപോയാൽ
ഞങ്ങൾ തനിച്ചാണു മണ്ണിലെന്നും
ഞങ്ങളിലാശകൾ പാഴിലല്ലോ
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവർ
ഞങ്ങളും സ്വപ്നങ്ങൾ കാണ്മൂ
ഭൂമിയും മാനവും പുഷ്പവും ശില്പവും
ഞങ്ങൾതൻ ലോകത്തിലൊന്നുപോലെ
ഞങ്ങളറിയുന്നതുമൊന്നുപോലെ
ഓ... ഓ... ഓ ഓ ഓ
ഓ ഓ ഓ
ഓ ഓ ഓ