പിതാവേ........ പിതാവേ.....
പിതാവേ........ പിതാവേ.....
പണ്ടു നിൻ പുത്രനെ നീ വെടിഞ്ഞൂ
നീ നോക്കിനിൽക്കെ അവൻ പിടഞ്ഞൂ
ഇന്ന് ഈ പെണ്ണിൻമിഴിനീരിനു
എന്തു വിലനൽകും നീ പിതാവേ
പിതാവേ... പിതാവേ
നിന്നെ നിന്ദിപ്പോരെ നീ തഴുകും
നിന്നെ വന്ദിപ്പോരെ നീ തഴയും
നിന്നെ നിന്ദിപ്പോരെ നീ തഴുകും
നിന്നെ വന്ദിപ്പോരെ നീ തഴയും
നീതി നടത്തുന്ന നിന്റെ അനീതിയിൽ
നേവുന്നു കുഞ്ഞാടിനുള്ളം
പിതാവേ... പിതാവേ
രായ് രായ് ലാമ സപൿതാനേ
എന്തിനീ സൃഷ്ടികൾ നീ നടത്തി
എന്തിനീ തെറ്റുകൾ നീ നിരത്തി
എന്തിനീ സൃഷ്ടികൾ നീ നടത്തി
എന്തിനീ തെറ്റുകൾ നീ നിരത്തി
സത്യം കറുക്കുന്ന നിന്റെ ഗാഗുൽത്തയിൽ
എത്തുന്നു ഞങ്ങൾ കുരിശുമായി
പിതാവേ... പിതാവേ
രായ് രായ് ലാമ സപൿതാനേ
പണ്ടു നിൻ പുത്രനെ നീ വെടിഞ്ഞൂ
നീ നോക്കിനിൽക്കെ അവൻ പിടഞ്ഞൂ
ഇന്ന് ഈ പെണ്ണിൻമിഴിനീരിനു
എന്തു വിലനൽകും നീ പിതാവേ
പിതാവേ... പിതാവേ..... പിതാവേ.......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pithaavee...pithaavee
Additional Info
ഗാനശാഖ: