സ്വപ്നഹാരമണിഞ്ഞെത്തും

സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ
പുഷ്പശയ്യകളൊരുക്കുന്ന പ്രണയദേവതയോ..
പ്രേമയമുനാതീരത്തെ പ്രിയമാനസനോ
രാഗമാധുരി ചൊരിയുന്നതാദ്യയാമിനിയില്‍...

മോഹങ്ങള്‍ തൂകുന്ന തേന്മാരിയോ
മാനസത്തില്‍ പാരിജാതപ്പൂമാരിയോ..
താരമ്പുകൊള്ളുന്ന പ്രാണഹര്‍ഷമോ
രാസകേളിയിലുണരും‍ സംഗീതമോ..
ദേവകന്യകള്‍ പാടിയാടും പ്രേമകാകളിയോ
പ്രേമകാകളിയോ...

യാമങ്ങൾ പകരുന്നോരുന്മാദമോ
പൂമിഴിയിൽ തുടിയ്ക്കുന്ന രതിഭാവമോ..
സ്വയംവരപ്പന്തലിലെ സായൂജ്യമോ
സ്വപ്നങ്ങൾ ചൊരിയുന്ന സ്വരരാഗമോ..
രാജകന്യകൾ പാടിയാടും രാഗമാലികയോ
രാഗമാലികയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnahaaramaninjethum

Additional Info

അനുബന്ധവർത്തമാനം