കണ്മുനയിൽ പുഷ്പശരം

 

 

 

കണ്മുനയില്‍ പുഷ്പശരം നിന്റെ
കവിളിണയില്‍ പദ്മദളം എന്റെ
മതിമുഖി നീയെന്‍ അരികത്തിരുന്നാല്‍
മനസ്സാകെ സ്വപ്നത്തിന്‍ സപ്തസ്വരം

സൗരഭ്യം വസന്തങ്ങള്‍ക്കില്ല നീയെന്ന
സൗന്ദരം വിടര്‍ന്നതില്‍പ്പിന്നെ
സാരസ്യം കുയില്‍മൊഴിക്കല്ല നീയെന്ന
സംഗീതമുണര്‍ന്നതില്‍പ്പിന്നെ
ആ.....
(കണ്മുനയില്‍...)

വെണ്‍കുളിര്‍ചന്ദ്രികയ്ക്കില്ല നീയൊന്നു
പുഞ്ചിരി ചൊരിയുന്ന കാന്തി
വെണ്‍ താമരപ്പൂവിനില്ലാ നിന്നുടെ
അന്തരംഗത്തിന്‍ വിശുദ്ധി
ആ.....
(കണ്മുനയില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmunayil pushpasaram

Additional Info

അനുബന്ധവർത്തമാനം