പഴനിമലക്കോവിലിലെ പാൽക്കാവടി

ഹരഹരോഹരഹര
പഴനിമലക്കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര
(പഴനിമല....)

അന്നക്കാവടീ അഗ്നിക്കാവടി
അഭിഷേക്കക്കാവടി കാവടി
കന്നിക്കാവടി കളഭക്കാവടി
കര്‍പ്പൂരക്കാവടി കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
(പഴനിമല....)

നീലമയിലേറി വിളയാടി വാവാ
വേലെടുത്തുവീരാ കളിയാടി വാവാ
വെള്ളിമണിപ്പല്ലക്കിലേറിവാവാ
വേളിമല വാണരുളും വേലായുധാ വാവാ
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
(പഴനിമല....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
pazhanimala kovilile

Additional Info

അനുബന്ധവർത്തമാനം