മനുഷ്യപുത്രന്മാരേ നമ്മൾ
മനുഷ്യപുത്രന്മാരേ നമ്മൾ
ജനിച്ചതടിമകളാകാനോ (2)
ഇരവും പകലും കണ്ണീർ
ചൊരിയും തെരുവുമൃഗങ്ങളാകാനോ
തെരുവുമൃഗങ്ങളാകാനോ
പിറന്ന നാടെവിടെ നമ്മൾ
വളർന്ന വീടെവിടെ
അജ്ഞാതനാടകമറിയാതാടുന്ന
കറുത്തവേഷങ്ങളേ
കറുത്തവേഷങ്ങളേ
ദൈവം ശപിച്ച രൂപങ്ങളേ
(മനുഷ്യപുത്രന്മാരേ ...)
വെളിച്ചമിനിയെവിടെ നമ്മേ
അയച്ചതാരിവിടെ
അഴുക്കുചാലിലറിയാതൊഴുകുന്ന
മനുഷ്യമനസ്സുകളേ
മനുഷ്യമനസ്സുകളേ
നിങ്ങൾ ഉയർത്തെഴുന്നേൽക്കൂ
(മനുഷ്യപുത്രന്മാരേ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manushyaputhranmaare nammal
Additional Info
ഗാനശാഖ: