സുര്യനെ കാണാതെങ്ങനെ

സുര്യനെ കാണാതെങ്ങനെ വിടർന്നു...
സൂര്യകാന്തികൾ നിൻകവിളിൽ...........
ഈ സൂര്യകാന്തികൾ നിൻ കവിളിൽ....
എന്നുമെൻ ഹൃദയാകാശത്തിൽ നിന്നെ-
രിയുകയാണൊരു സൂര്യൻ...............
എൻ ഹൃദയേശ്വരനാം സൂര്യൻ..........(2)

നിദ്രയിൽ നിശയുടെ തീരത്തെങ്ങോ....
നിൻ പ്രിയ സൂര്യൻ മറയുമ്പോൾ.........(2)
ഒരു കിനാവിൽ നിറനിലാവായി..........
വരുമവനെന്നെ പിരിയാതെ.............(2)
പിരിയാനാരുതാതെ...........(സുര്യനെ കാണാതെ)

എത്ര മനോഹരമീ അനുരാഗം...........
ഹൃത്തിൽ പകരും ഋതുരാഗം.............(2)
അരിയതാരാ നികരംപോലെ..........
കരളിലുദിപ്പു അനുരാഗം.....................(2)
പ്രിയതരമനുരാഗം .............(സുര്യനെ കാണാതെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sooryane kaanathengane

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം