പറയാതെ നീ മെല്ലെ പോയതെങ്ങോ..
പറയാതെ നീ മെല്ലെ പോയതെങ്ങോ
അറിയാതെ നീ മെല്ലെ പോയതെങ്ങോ
കനവിൽ............
എൻ കനവിൽ നൂറുചിത്രം മെനഞ്ഞിട്ട്........
ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ...
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ.....
എൻ ജന്മ പാതയിൽ ഞാനാദ്യമായ്
കണ്ടു ഞാൻ ഓമലേ നിൻ പൂമുഖം (2)
താരാട്ടു പാടി ഞാൻ നെഞ്ചിൽ ഉറക്കി ഞാൻ
എത്രയോ എത്രയോ നാളുകളിൽ (2)
എന്നിട്ടും.......ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ ....
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ.....
നിൻ വഴിത്താരയിൽ ഞാനെന്നുമെന്നും
ഒരു പിഞ്ചുകുഞ്ഞുപോൽ കൈപിടിച്ചു (2)
ഉരുളയുരുട്ടി ഞാൻ ചുംബനം നൽകി ഞാൻ
എത്രയോ എത്രയോ നാളുകളിൽ (2)
എന്നിട്ടും.......ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ ....
അറിയാതെ നീ മെല്ലെ പോയതെങ്ങോ.....
കനവിൽ............
എൻ കനവിൽ നൂറുചിത്രം മെനഞ്ഞിട്ട്........
ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ...
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ.....