കലയുടെ കാഞ്ചനത്തേരിൽ

കലയുടെ കാഞ്ചനത്തേരിൽ വന്നു

കനകച്ചിലങ്ക തൻ സ്വരവസന്തം..  (2)

കേളീ മണ്ഡപ നടയിലുണർന്നു...

ഭാവ സംഗീതത്തിൻ വേണുഗാനം (2)

 

ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന

ഉഷസ്സിന്റെ സോപാന നടയിൽ.. (2)

ഒഴുകിയെത്തും ഓശാന ഗീതിയും

അലിഫ് ലാമിൻ ധ്വനിയും.. (2)

(കലയുടെ.......വേണുഗാനം)

 

ഏഴു സ്വരങ്ങളും ചന്ദന മഴയായ്

പെയ്തിറങ്ങീടുന്ന നിമിഷം....... (2)

 ഏഴഴകിന്റെ കവിളിൽ തലോടി

ചന്ദനമണമുള്ളോരീ ഗാനം.. (2)

(കലയുടെ.......വേണുഗാനം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalayude kaanchana theril...

Additional Info

Year: 
2015
Lyrics Genre: 

അനുബന്ധവർത്തമാനം