നേർത്തു നേർത്തു പോയനിൻ

നേർത്തു നേർത്തു പോയനിൻ..............  
തേങ്ങലോർത്തു നിൽപ്പുഞാൻ.............(2)
ചേർത്തണച്ചു പുൽകുവാൻ................. 
ആരാണു ഞാനെന്നോമലേ...........(2)

അറിയാതെ പോയി ഞാൻ പ്രിയതേ..............
നിന്നകതാരിലേരിയും നൊമ്പരങ്ങൾ.............(2)
അനുവാദമില്ലാതെ മൂകം.............
എൻ മലർവാടിയിൽ  വന്ന ശലഭമേ.............(2)
                                    (നേർത്തു.............ഓമലേ)

വിറയാർന്നൊരെൻ വിരൽത്തുമ്പിനാൽ 
ശ്രുതി ചേർന്നൊരീ മൺവീണയിൽ............(2)
ഉയരുന്നൊരീ ഹൃദയഗാനം...........
നിറമിഴിപ്പൂവേ നിനക്കായി മാത്രം................(2)
                               (നേർത്തു.........ഓമലേ)  

"നേർത്തു നേർത്തു പോയ നിൻ.." | G Venugopal