ആദ്യത്തെ കാഴ്ചയിൽ
ആദ്യത്തെ കാഴ്ചയിൽ നിന്നോടു തോന്നിയൊ-
രാർദ്ര വികാരമെന്തായിരുന്നു
വെറുമിഷ്ടമല്ലായിരുന്നു..
അതുവരെയാരോടും തോന്നാതെ തോന്നിയ
പുതിയ വികാരമെന്തായിരുന്നു
വെറുമിഷ്ടമല്ലായിരുന്നു..
(ആദ്യത്തെ..)
പലനാൾ കൊതിച്ചിട്ടും ഒരുനാളും പെയ്യാത്ത
മഴയുടെ നൊമ്പരം പോലെ.. (പലനാൾ..)
പറയാതെ പറയാതെ വീർപ്പു മുട്ടിച്ചോരാ..
മധുരാനുഭൂതിയെന്തായിരുന്നു
വെറുമിഷ്ടമല്ലായിരുന്നു..
(ആദ്യത്തെ..)
പലവിരൽ തൊട്ടിട്ടും മണിവീണ പാടാത്ത
മധുരമാം ഗീതകം പോലെ.. (പലവിരൽ..)
നുകരാതെ നുകരാതെ ദാഹിച്ചു നിന്നൊരാ
ഹൃദയ വിചാരമെന്തായിരുന്നു
വെറുമിഷ്ടമല്ലായിരുന്നു..
(ആദ്യത്തെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadyathe kaazhchayil...