എന്താണെന്നറിയാത്തൊരാത്മ ബന്ധത്തെ..

എന്താണെന്നറിയാത്തൊരാത്മ ബന്ധത്തെ ഇന്നു ഞാൻ നീയെന്നു വിളിച്ചു... (2)
നിന്നിലലിയുന്ന മൂകവികാരത്തെ ഓമനേ ഞാനെന്നു വിളിച്ചു... (2 )

ഏദനിൽ നിന്നോ, യദുകുലത്തിൽ നിന്നോ... 
ത്രേതായുഗത്തിലെ സരയൂതീരത്തു നിന്നോ...
എവിടെ നിന്നോ എന്നെ തിരഞ്ഞു നീ വന്നൂ..
അവിടെ നിൻ ചാരെ ഞാൻ വന്നു ചേർന്നു (എവിടെ..)
ജന്മാന്തരങ്ങൾ തുടരുകയാണീ ദിവ്യസംഗമ ധന്യയാമങ്ങൾ....
(എന്താണെന്നറിയാത്തോരാത്മ ബന്ധത്തെ...)

ഷാരോണിൽ നിന്നോ, യെരുശലേമിൽ നിന്നോ 
കണ്വാശ്രമത്തിലെ മാലിനി തീരത്തു നിന്നോ 
എവിടെ നിന്നോ എന്നെ വിളിച്ചു നീ മെല്ലെ...
അവിടെ നാം തമ്മിൽ ഒന്നായി ചേർന്നു.. (എവിടെ..)
ജന്മാന്തരങ്ങൾ തുടരുകയാണീ ദിവ്യസംഗമ ധന്യയാമങ്ങൾ....
(എന്താണെന്നറിയാത്തോരാത്മ ബന്ധത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthaanennariyaathoraathma bandhathe...

Additional Info

Year: 
2016
Lyrics Genre: 

അനുബന്ധവർത്തമാനം