ശിവകര ഡമരുക

ശിവകര ഡമരുകലയമായ് നാദം

നാദൃദന ധിരനന ധിര ധീംതനാ - നാദൃദന ധിരനന ധിര ധീംതനാ

ശിവകര ഡമരുകലയമായ് നാദം

ഋതുപദഗതിയുടെ നടയായ് താളം

സാഗരചലനം ആ...

പ്രകൃതിയിലനഘജതികളായ്....ആ....

വനലതയിളകും ലയഗതി പവനനടകളായ്

സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

ശിവകര ഡമരുകലയമായ് നാദം

ഋതുപദഗതിയുടെ നടയായ് താളം

നാദൃദന ധിരനന ധിര ധീംതനാ

നാദൃദന ധിരനന ധിര ധീംതനാ

നാനാനാ നാനനാ നാനനാ നാനനാന നാനനാ നാനനാ

നാനനാന നാനനാ നാനനാ നാനനാന നാനനാ നാനനാ നാനനാനനാ

ബഹുവിധ മേളം ബഹുതര നാദം അറിയാൻ കരളിൽ ഒരു താളം

ബഹുവിധ വർണ്ണം ബഹുതര ഭാവം മിഴിയിൽ പതിയാൻ ഒരു കിരണം

പനിമതി മുഖപടമാഭരണം കരളിലെ കദനവും കാവ്യമയം

തകധിമി തകധിമി ധീംതതോം

ധിമിതക ധിമിതക ധാംതതോം

നവ നവയുഗനടകളിലൊഴുകൂ

തരികിട തരികിട തോം

സ്വര ഹിമജലതരളിതഗംഗേ

 തരികിട തരികിട തോം

നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

ശിവകര ഡമരുകലയമായ് നാദം

 ഋതുപദഗതിയുടെ നടയായ് താളം

ധാധാ ധധികിട താ - ധധികിട താ.......

ധാധാ ധധികിട താ - ധധികിട ധധികിട താ.......

നവരസജന്യം ലയവിന്യാസം പദമായ് കലയായ് വിടരുന്നൂ

ഋതുപരിണാമം മരതകഭൂവിൽ വരമായ് കനവായ് നിറയുന്നൂ

തളിരിതൾ നീർത്തുന്നു താരുണ്യം അകമലർ തേൻ‌കണമായ് കാരുണ്യം

തകധിമി തകധിമി ധീംതതോം

ധിമിതക ധിമിതക ധാംതതോം

ദ്രുതത്രിപുടയിൽ ദുന്ദുഭി നാദം

തരികിട തരികിട തോം

ധ്രുവനടകളിൽ നന്ദിമൃദംഗം

 തരികിട തരികിട തോം

നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

നാദൃദന ധിരനന ധിര ധീംതനാ

 നാദൃദന ധിരനന ധിര ധീംതനാ

ശിവകര ഡമരുകലയമായ് നാദം

 ഋതുപദഗതിയുടെ നടയായ് താളം

സാഗരചലനം ആ...പ്രകൃതിയിലനഘജതികളായ്....ആ.

വനലതയിളകും ലയഗതി പവനനടകളായ്

സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

ശിവകര ഡമരുകലയമായ് നാദം

ഋതുപദഗതിയുടെ നടയായ് താളം

നാദൃദന ധിരനന ധിര ധീംതനാ

നാദൃദന ധിരനന ധിര ധീംതനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (2 votes)
Sivakara Damaruka

Additional Info

അനുബന്ധവർത്തമാനം