ചെല്ലക്കാറ്റെ ചൊല്ല്
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിരക്കയ്യിലെന്തുണ്ട്
അത്തിമരത്തിലെ കൊച്ചു കിളിക്കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റുപെരുകണ പൊന്‍മയില്‍ പീലിയോ
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിരക്കയ്യിലെന്തുണ്ട്
കുട്ടി കുറുകുറുമ്പി വന്നുകെട്ടിപ്പിടിക്കും കാണാ കതകടയ്ക്കും നീ
ചെറുതകൃതികളില്‍ പൂമഴ പൊഴിക്കും പൂന്തേന്‍ നുകര്‍ന്നോടിമറയും
ഇളനീര്‍ തുള്ളി കനവില്‍ തൂവി പാടി സ്നേഹപ്പൂതുമ്പി
ചിറകില്‍ വെണ്‍ചിറകില്‍ പറക്കാന്‍ ഒരു മോഹം
നിന്റെ വികൃതിയില്‍ മുഴുകുമ്പോള്‍ അതിമധുരം
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിരക്കയ്യിലെന്തുണ്ട്
മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും കണ്ണീര്‍കുടമുടയ്ക്കും നീ
വീണക്കമ്പിയുണര്‍ത്തും താളം തട്ടി തുടിക്കും നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ
ഇളമാന്‍ കുഞ്ഞായ് നൃത്തം വയ്ക്കും എന്റെ മുന്നില്‍ ഓടിവരും
പറയാ കഥ പോലെ, പാടാചിന്തു പോലെ
നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കരവാക്കിലെന്തുണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിരക്കയ്യിലെന്തുണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ