ഘനശ്യാമ വൃന്ദാരണ്യം

ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും
സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ
ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും
ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും
പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും...

എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും
കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും
എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ghanasyama vrindaranyam

Additional Info

അനുബന്ധവർത്തമാനം