കോടമഞ്ഞിൻ താഴ്വരയിൽ - F

കോടമഞ്ഞിൻ താഴ്വരയിൽ
രാക്കടമ്പ് പൂക്കുമ്പോൾ 
മഞ്ഞണിഞ്ഞ് പൊട്ടുതൊട്ട്
രാത്രിമുല്ല പൂക്കുമ്പോൾ
പ്രണയനിലാ കിളിവാതിൽ
പ്രണയനിലാക്കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം
കാതിൽ ചൊന്നതാരാണ്
(കോടമഞ്ഞിൻ...)

ആദ്യസമാഗമമായ്
യാമിനി വ്രീളാവതിയായി
തെന്നൽ തഴുകുമ്പോൾ 
തളരും താമരമലരായ് നീ
തുടുതുടെ തുടുക്കും പൂങ്കവിൾ 
മദനന്റെ മലർക്കുടമായ്
അതുവരെ നനയാ കുളിർമഴയിൽ
നാമന്നു നനഞ്ഞുലഞ്ഞു
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം
കാതിൽ ചൊന്നതാരാണ്
(കോടമഞ്ഞിൻ...)

സ്നേഹജലാശയത്തിൽ 
ഇനി നാം ഇണയരയന്നങ്ങൾ
രാഗസരോവരത്തിൽ ഒഴുകും
വർണ്ണമരാളങ്ങൾ
ചുംബനലഹരിയിൽ നിൻമനം 
ചന്ദനമണിവേണു
വെറുതേ പിണങ്ങും വേളയിൽ 
പരിഭവ മഴമേഘം
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം
കാതിൽ ചൊന്നതാരാണ്
(കോടമഞ്ഞിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Kodamanjin - F

Additional Info

Year: 
2000

അനുബന്ധവർത്തമാനം