പാലപ്പൂമഴ

പാലപ്പൂമഴ മുറ്റത്ത്
വെള്ളിപ്പൂങ്കുട മാനത്ത്
നീരാടാൻ സ്നേഹപ്പാലാഴി
പുത്തനുടുപ്പിന് പൂക്കാലം
പൊന്നൊരുക്കാൻ മൂവന്തി
പോരാറായ് മദനപ്പൂമാരൻ
കണ്ണടച്ചാൽ കാണാമൊരു
പകൽക്കിനാവ്
പകൽക്കിനാവിൽ കാണാമൊരു
വർണ്ണലോകം
മനസ്സിൽ സാമ്രാജ്യം - ഒരു 
സാമ്രാജ്യം
(പാലപ്പൂമഴ...)

വൈകിവന്ന വസന്തം
കൈയ്യിൽ നിന്നു നിറഞ്ഞു 
പുതുമായാലോകമായ് ജീവിതം
പൂങ്കാറ്റേ ഒന്നു നിൽക്കാമോ
ദൂത് പോകാമോ...
എന്നെക്കണ്ടതും എന്നിലെ മോഹവും
അവനോടോതാമോ
(പാലപ്പൂമഴ...)

ദേവലോകമുണർന്നു
മൗനരാഗം കേട്ടു
അറിയാതെൻ മോഹവും പൂത്തല്ലോ
ഇനിയാണെൻ ജന്മസായൂജ്യം
സ്വപ്നസാഫല്യം
മുന്നാഴിപ്പൂകൊണ്ടൊരു 
മാല കോർത്തു ഞാൻ
അറിയാൻ വയ്യ കനവുകൾ
ചൊല്ലാൻ വാക്കുകളില്ലാതായ്
 (പാലപ്പൂമഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palappoomazha

Additional Info

Year: 
2000