ശിവഗംഗാതീർഥമാടും
ശിവഗംഗാതീർഥമാടും ശുഭകന്യകേ
തിരുകളഭം ചാർത്തി വരും ഇന്ദുകന്യകേ
ഈ സ്നേഹധന്യക്കു സഖിയായിരിക്കൂ
ഈ പ്രേമപൂജയ്ക്കു പൂ വിരിക്കൂ ( ശിവഗംഗാ..)
ഹേമന്ത സൗന്ദര്യതേജോമയീ നിന്റെ
താമരബന്ദിപ്പൂംചൊടിയിതളിൽ
ചുംബനമുദ്രകൾ അർപ്പിച്ചു ഞാൻ
സിന്ദൂരപ്പൂലേഖ കുറിക്കട്ടെ (ശിവഗംഗാ..)
നാണം നിൻ നാളീകനയനങ്ങളിൽ
നാലിതളും മെല്ലെ മയക്കുമ്പോൾ
മല്ലിനിലാവിൻ മടിയിൽ കിടത്തി
മന്മഥലഹരിയായ് മാറ്റും ഞാൻ നിന്നെ
മന്മഥലഹരിയായ് മാറ്റും ഞാൻ (ശിവഗംഗാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sivagangaatheerthamaadum
Additional Info
ഗാനശാഖ: