പ്രിയദർശിനീ വരൂ വരൂ

പ്രിയദർശിനീ വരൂ വരൂ
ചികുരത്തിൽ വാടാത്ത പിച്ചിപ്പൂ മാല്യവും
ഹൃദയത്തിൽ ആനന്ദ വീചികളും
മുകുരംപോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ്
തെളിയുന്ന രാഗമരീചികയും

തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ്
തരളായദാക്ഷി ഞാൻ കാത്തിരിക്കെ
പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര-
പവിഴാങ്കുരങ്ങളെൻ മാറിടത്തിൽ

തവ തനുലതയിൽ നിന്നുയരുന്നൊരുരസിജ
മുകുളങ്ങൾ വികസിച്ചെൻ മാറിൽ ചേർന്നാൽ
സകലതും പാടേ മറന്നുന്മുഖനായ്‌
പ്രിയസഖി നിന്നെ ഞാനോമനിക്കും
ഒരുപക്ഷെ താരങ്ങളതു കണ്ടു നാണം
പൂണ്ടിരവിന്റെ തിരശ്ശീല വീഴ്ത്തിയേക്കാം
പ്രിയദർശിനീ വരൂ വരൂ വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyadarsini varoo

Additional Info

Year: 
1981

അനുബന്ധവർത്തമാനം