അച്ഛൻ സുന്ദരസൂര്യൻ

അച്ഛൻ സുന്ദര സൂര്യൻ
അക്കരനടയിൽ വഴിപാട്
അമ്മ സിന്ദൂര സമുദ്രം
ഇക്കര നടയിൽ സോമവ്രതം
 
എന്റെ മോൻ ഇവനെന്റെ മോൻ
പളുങ്കു സ്വയം പാകും മുറ്റത്ത്
പത്മരാഗപ്പറയേഴു വെച്ചു
പാലട പ്രഥമനും കോരി വെച്ചമ്മ
പുത്രയോഗത്തിനു നേർച്ച വെച്ചൂ
എന്റെ മോൻ ഇവനെന്റെ മോൻ (അച്ഛൻ..)
 
 
സൂര്യമണി വിളക്കൊന്നു വെച്ചു
ഒരു കോടി ദീപം കൊളുത്തി വെച്ചൂ
പുത്രകാമേഷ്ടി മന്ത്രം ജപിച്ചു
പൊന്നച്ഛനെത്രയോ തപസ്സിരുന്നു
എന്റെ മോൻ ഇവനെന്റെ മോൻ (അച്ഛൻ..)
 
അച്ഛന്റെ വഴിപാടിൻ സാഫല്യം
അമ്മ തൻ വ്രതത്തിൻ പുണ്യഫലം
അമ്മയും അച്ഛനും ആറ്റുനോറ്റുണ്ടായ
ആനന്ദജ്യോതിയാണീ പൊന്നു മോൻ (അച്ഛൻ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achan sundara suryan

Additional Info

അനുബന്ധവർത്തമാനം