ഇലക്കിളീ ഇലക്കിളീ
ഇലക്കിളീ ഇലക്കിളീ
ഇല്ലത്തെ കണിദീപം കൊളുത്തും
ഇലഞ്ഞിപ്പൂങ്കാവിലെ മലർക്കിളീ (ഇലക്കിളീ..)
സന്ധ്യയും മഴവില്ലും പൂവിളം തെന്നലും
സായാഹ്നം സുന്ദരമാക്കുമ്പോൾ
ഈ കൃഷ്ണമല്ലികപ്പൂപ്പന്തലിൽ
ഇളം തൂവൽ ശയ്യയൊരുക്കും (ഇലക്കിളീ..)
വെള്ളിലത്താളിയും വാകയും തേയ്ക്കും നിൻ
വാർമേനിക്കെന്തൊരു തേൻ കുളിര്
ഈ കതിർ പൂവിലെ തേൻ ചൊടിയിൽ
ഇന്നു ഞാൻ മുങ്ങും മയങ്ങും (ഇലക്കിളീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilakkilee ilakkilee
Additional Info
ഗാനശാഖ: