രാരിരം പാടുന്നു (M)
Music:
Lyricist:
Singer:
Raaga:
Film/album:
രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമുറങ്ങുകെൻ പൊന്മകനേ (രാരിരം..)
രാരിരോ രാരിരോ രാരിരൊ രാരാരോ
കണ്ണിന്മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന്റെ മുറ്റത്തെ നീലവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ
രാരിരോ രാരിരോ രാരിരൊ രാരാരോ
കണ്ണൻ ജനിച്ചത് കൽത്തുറുങ്കിൽ
യേശു ജനിച്ചത് തൊഴുത്തിൽ
നാളെ നിൻ നാദമീ നാടിനെയുണർത്തും
കാലം നിൻ തോഴനായ് തീരും
ആനന്ദക്കനവുകൾ കാണാൻ
ആരോമലേ നീയുറങ്ങൂ
രാരിരോ രാരിരോ രാരിരൊ രാരാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rariram Padunnu (M)
Additional Info
ഗാനശാഖ: