രാരിരം പാടുന്നു (F)
Music:
Lyricist:
Singer:
Raaga:
Film/album:
രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമെന്നച്ഛനുറങ്ങുകില്ലേ (രാരിരം..)
രാരിരോ രാരിരോ രാരിരൊ രാരാരോ
കണ്ണിന്മണികളാം മുല്ലകൾ പാടി
വെണ്ണിലാവമ്മയുറങ്ങീ
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങീ
കണ്ണനുറങ്ങാതിരിക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങ്
രാരിരോ രാരിരോ രാരിരൊ രാരാരോ
വേദനിക്കുന്നവർ മൺകുടിലിൽ
ദൈവങ്ങൾ മാളിക മുകളിൽ
നാളെയെന്നച്ഛന്റെ ദുഃഖങ്ങൾ മാറും
ഞാനും വലിയവനാകും
കണ്ണനുറങ്ങാതിരിക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങ്
രാരിരോ രാരിരോ രാരിരൊ രാരാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rariram Padunnu (F)