കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ

കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ
കുറുമ്പുകാരി പെണ്ണേ
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ
കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാനും വയ്യ
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ
കുറുമ്പുകാരി പെണ്ണേ...

ചുണ്ടത്ത് പൂനിലാപ്പാലു കാച്ചുന്നത്
കണ്ടു കൊതിച്ചു ഞാന്‍ നാണിച്ചു
കണ്‍പുരികങ്ങള്‍തന്‍ കാവടിത്തുള്ളലില്‍
പമ്പമേളം കൊട്ടി ക്ഷീണിച്ചു - മനം
പമ്പമേളം കൊട്ടി ക്ഷീണിച്ചു
തനതന്തത്താന തനതന്തത്താന
തനതന്തത്താന തനതന്തത്താന
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ
കുറുമ്പുകാരി പെണ്ണേ...

കാമനാം തമ്പുരാന്‍ നിന്‍
മേനിയില്‍ തീര്‍ത്തൊരു
കൗതുക സാധനമേതെടി -ഏതെടി
കാമനാം തമ്പുരാന്‍ നിന്‍
മേനിയില്‍ തീര്‍ത്തൊരു
കൗതുക സാധനമേതെടി -ഏതെടി
വെണ്ണനെയ്യാണെന്ന് തോന്നുന്നുവെങ്കിലും
വെയിലില്‍ ഉരുകുന്നതില്ലെടി - ഉടല്‍
വെയിലില്‍ ഉരുകുന്നതില്ലെടി

കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ
കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാനും വയ്യ
ഹെയ് തനതന്തത്താന തനതന്തത്താന
തനതന്തത്താന തനതന്തത്താന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulukkikkuthu kalikkunna