രാജപ്പാ ക്യൂ നിൽക്കാനായ്

 

രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ
വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ (2)
വരവേല്‍പ്പിനു താലമെടുക്കാൻ സമയം വന്നല്ലോ
വരണൊണ്ടേ വരണൊണ്ടേ നമ്മുടെ മുതലാളി
കടലേഴും വാങ്ങിക്കൂട്ടിയ നമ്മുടെ മുതലാളി
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി

കുഴി തോണ്ടി കുന്നുണ്ടകകി
നട തോണ്ടി നാഴിയിലാക്കി
നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി (2)
ഇപ്പോളീതാ പെരുവഴിയായൊരു കപ്പലു മുതലാളി
കിട്ടിയാലതിനോടിഷ്ടം കിട്ടാഞ്ഞാൽ വരുമെക്കിത്തം (2)
കടകട സംഗതി തൻ കടലോ പ്രവാസി മുതലാളി
കതിനാവെടി നിങ്ങളു കേൾക്കും
വരവേൽക്കാനാളുകളെത്തും
ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും
ഞങ്ങൾ വിജയം ഘോഷിക്കും
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി
അയ്യയ്യയ്യേ....അയ്യയ്യയ്യെ.....അയ്യയ്യയ്യേ....

മല പോൽ വന്നെലി പോലായ്
എലി വന്നീ കെണിയിലുമായി
നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി
നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി (2)
ഇപ്പോഴിതാ വഴിയില്ലാതെ വളഞ്ഞ പെരുച്ചാഴി
തൊട്ടുവാനതു നെല്ലല്ല മുളച്ചു വന്നത് എല്ലല്ലേ (2)
കുടുക്കിട്ടു വലിച്ചിട്ടു കുടക്കീഴിലുടുക്കിട്ടു
കപ്പലു മുതലാളി
തിനാവെടി നിങ്ങളു കേൾക്കും
വരവേൽക്കാനാളുകളെത്തും
ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും
ഞങ്ങൾ വിജയം ഘോഷിക്കും
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raajappaa Queue Nilkkaanaay

Additional Info